കോവിഡ് വ്യാപനം തടയുന്നതിന് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരത്തില്‍നിന്നുള്ള ദൃശ്യം/വിന്‍സെന്റ് പുളിക്കല്‍
കോവിഡ് വ്യാപനം തടയുന്നതിന് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരത്തില്‍നിന്നുള്ള ദൃശ്യം/വിന്‍സെന്റ് പുളിക്കല്‍

പരിശോധിച്ച 600ല്‍ 119 പേര്‍ക്കും കോവിഡ്; പൂന്തുറയില്‍ സ്ഥിതി ഗുരുതരം, ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

ഇവിടെ അടിയന്തര ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. വള്ളക്കടവിലും സമാനമായ സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ പൂന്തുറയില്‍ 600 സാംപിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അത് അതീവ ഗുരുതരമായ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇവിടെ അടിയന്തര ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. വള്ളക്കടവിലും സമാനമായ സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൂന്തുറയില്‍ ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കി. മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പരിശോധന കര്‍ശനമാക്കി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.

മേഖലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാണ്. ഇവിടെ കൂടുതല്‍ പേരില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പൂന്തുറയില്‍ രോഗം വന്നവരില്‍ ഒരുവയസ്സുമുതല്‍ പതിനാല് വയസ്സുവരെ പ്രായമുള്ള പത്ത് കുട്ടികളുമുണ്ട്. കടലോര മേഖലയായ പൂന്തുറയില്‍ മത്സ്യവില്‍പ്പനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

നിലവില്‍ പൂന്തുറയിലും തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം 54പേര്‍ക്കാണ് തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 42പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com