വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപ ധനസഹായം നല്‍കുന്നെന്ന് പ്രചാരണം; തെറ്റെന്ന് സര്‍ക്കാര്‍

കോവിഡ് 19 സപ്പോര്‍ട്ടിങ് പ്രോഗ്രാം എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കുന്നുവെന്നാണ് പ്രചാരണം.
വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപ ധനസഹായം നല്‍കുന്നെന്ന് പ്രചാരണം; തെറ്റെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര/കേരള സര്‍ക്കാരുകളുടെ ആനുകൂല്യങ്ങള്‍ക്കായി അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സ്വീകരിക്കുന്നുവെന്നും ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് കേരള സംസ്ഥാന ഐ.ടി. മിഷന്‍.ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ഇത്തരത്തില്‍ നിരവധി വ്യാജ പ്രചരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍/ഐ.ടി. മിഷന്‍ /അക്ഷയ എന്നിവയുടെ ലോഗോ ഉപയോഗിച്ചാണ് ഇത്തരത്തില്‍ വ്യാജ പ്രചരണം നടക്കുന്നതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കോവിഡ് 19 സപ്പോര്‍ട്ടിങ് പ്രോഗ്രാം എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കുന്നുവെന്നാണ് പ്രചാരണം. എന്നാല്‍ ഇത് തെറ്റാണെന്ന് അക്ഷയ പ്രൊജക്ട് ഫെയ്‌സ്ബുക്ക് പേജ് വ്യക്തമാക്കുന്നു. 

പൊതുജനങ്ങള്‍ ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങളില്‍ പെട്ട് വഞ്ചിതരാകരുതെന്നും സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന ആനുകൂല്യങ്ങളുടെ വിവരങ്ങള്‍ അക്ഷയ സംസ്ഥാന / ജില്ലാ ഓഫീസ് വഴി പ്രസിദ്ധപ്പെടുത്തുന്നതാണെന്നും ഐ.ടി. മിഷന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com