വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

കഴിഞ്ഞ ആഴ്ചയാണ് പെണ്‍കുട്ടി നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ : ആലപ്പുഴ പായിപ്പാട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പെണ്‍കുട്ടി മരിച്ച നിലയില്‍. ചങ്ങനാശ്ശേരി പായിപ്പാട് കൃഷ്ണപ്രിയ (20) ആണ് മരിച്ചത്.

റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ആഴ്ചയാണ് പെണ്‍കുട്ടി നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

കോവിഡ് പരിശോധനയ്ക്കായി കുട്ടിയുടെ സ്രവം ശേഖരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com