മാസ്കിന്റെ മറവിലും കള്ളക്കടത്ത്, മരക്കച്ചവടത്തിനുള്ള പണം റമീസ് അയച്ചത് വിദേശ നാവിക കപ്പലിൽ

മാസ്കുകൾ വിലകൂട്ടിക്കാണിച്ച് അയച്ചതാണ് സംശയത്തിന് ഇടയാക്കിയത്
മാസ്കിന്റെ മറവിലും കള്ളക്കടത്ത്, മരക്കച്ചവടത്തിനുള്ള പണം റമീസ് അയച്ചത് വിദേശ നാവിക കപ്പലിൽ

കൊച്ചി: സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസ്, മാസ്ക് കടത്തിന്റെ മറവിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സംശയം. ദക്ഷിണാഫ്രിക്കയിൽനിന്ന് ദുബായിലേക്ക് തടിക്കടത്തിനുള്ള പണം റമീസ് കേരളത്തിൽനിന്ന് അയച്ചത് മാസ്കിന്റെ മറവിലാണെന്നാണ് സൂചന.

പെട്ടെന്ന് തട്ടിക്കൂട്ടിയ ബിൽ ഉപയോ​ഗിച്ച് വിദേശ നാവിക കപ്പലിൽ രണ്ടു ലക്ഷം മാസ്കുകൾ കയറ്റി അയച്ചിരുന്നു. ഇതിന്റെ മറവിൽ പണവും അയച്ചിരുന്നെന്നാണ് സംശയിക്കുന്നത്. മാസ്കുകൾ വിലകൂട്ടിക്കാണിച്ച് അയച്ചതാണ് സംശയത്തിന് ഇടയാക്കിയത്.

കള്ളക്കടത്തുശൃംഖലയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയാണ് റമീസ്. കസ്റ്റഡിയിലുള്ള റമീസിനെ ചോദ്യംചെയ്തപ്പോഴാണ് കസ്റ്റംസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഈ കച്ചവടത്തിലും കസ്റ്റംസ് മുൻപാകെ കീഴടങ്ങിയ ജലാലിന് പങ്കുണ്ടുണ്ടെന്നാണ് കരുതുന്നത്.

സ്വർണക്കടത്തിലെ സുപ്രധാന കണ്ണിയാണ് റമീസെന്ന് പറഞ്ഞ കസ്റ്റംസ് കള്ളക്കടത്ത് സ്വർണ്ണം ജൂവലറികൾക്ക് നൽകുന്നത് റമീസാണെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിന് പുറമെ, മാൻ വേട്ടക്കേസിലും പ്രതിയാണ് റമീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com