തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം, നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, ചിറയന്‍കീഴും കഠിനംകുളവും കണ്ടെയ്ന്‍മെന്റ് സോണ്‍; കരുംകുളം പഞ്ചായത്ത് അടച്ചിടും 

സമ്പര്‍ക്കരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു 
തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം, നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, ചിറയന്‍കീഴും കഠിനംകുളവും കണ്ടെയ്ന്‍മെന്റ് സോണ്‍; കരുംകുളം പഞ്ചായത്ത് അടച്ചിടും 

തിരുവനന്തപുരം: സമ്പര്‍ക്കരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. രോഗബാധിതര്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിലെ കഠിനംകുളം ചിറയന്‍ കീഴ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. പൗഡിക്കോണം, പ്ലാത്തറ, മുക്കോല, ഏണിക്കര, ഞാണ്ടൂര്‍ക്കോണം തുടങ്ങിയ പ്രദേശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. നെയ്യാറ്റിന്‍കരയ്ക്ക് സമീപമുളള കരുംകുളം പഞ്ചായത്തില്‍ 150 രോഗികളെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ ഒരാഴ്ചത്തേയ്ക്ക് പ്രദേശത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

ഇന്നലെ തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 339 പേരില്‍ 301 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് തലസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്നലെ രോഗം ബാധിച്ചവരില്‍ 5 ആരോഗ്യപ്രവര്‍ത്തകരും ഉണ്ട്. ഉറവിടം തിരിച്ചറിയാത്ത 16 പേരുണ്ട്. കഴിഞ്ഞ ദിവസം  91 പേര്‍ക്ക് പരിശോധന നടത്തിയപ്പോള്‍ തിരുവനന്തപുരത്തെ ഹൈപ്പര്‍മാര്‍ക്കറ്റിലെ 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ  ആ സ്ഥാപനത്തില്‍ 17 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇവിടെ ജോലി ചെയ്യുന്നവരില്‍ ഏറെയും തമിഴ്‌നാട്ടുകാരാണ്. ഈ സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകള്‍ ഉണ്ട്. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതനുസരിച്ച് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്.ആളുകള്‍ ഒരുനിയന്ത്രണവും പാലിക്കാത്ത അവസ്ഥയാണ് തലസ്ഥാനനഗരിയില്‍ നിലനില്‍ക്കുന്നത്. തലസ്ഥാനത്തിന്റെ ഈ അനുഭവം മുന്‍നിര്‍ത്തി പ്രതിരോധ നടപടികള്‍ പുനക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com