സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ചികില്‍സയിലിരിക്കെ മരിച്ച വയോധികയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

പാറശ്ശാല സ്വദേശിനി തങ്കമ്മയുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 82 വയസ്സായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പാറശ്ശാല സ്വദേശിനി തങ്കമ്മയുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 82 വയസ്സായിരുന്നു. ചങ്ങനാശ്ശേരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തങ്കമ്മ തിങ്കളാഴ്ചയാണ് മരിച്ചത്.

മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. മകളോടൊപ്പം തിരുവല്ലയിലായിരുന്നു തങ്കമ്മ താമസിച്ചിരുന്നത്. തങ്കമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. 

മലപ്പുറത്ത് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചോക്കാട് സ്വദേശി ഇര്‍ഷാദലി(29)യാണ് മരിച്ചത്. വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍.

കോഴിക്കോട് പന്നിയങ്കരയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ആള്‍ മരിച്ചു. പന്നിയങ്കര മേലേരിപ്പാടത്തെ എം പി മുഹമ്മദ് കോയ ആണ് മരിച്ചത്. ഇയാളുടെ കുടുംബാംഗങ്ങള്‍ കോവിഡ് ബാധിതരായി ചികിത്സയിലാണ്. മുഹമ്മദ് കോയയുടെ ആദ്യ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com