ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് പൊലീസ് പിടിയില്‍ 

കഴിഞ്ഞ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഏഴരയോടെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയപ്പോഴാണ് സംഭവം
Kerala Nurse Murder Case
Kerala Nurse Murder Case

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് പിടിയില്‍. കോട്ടയം സ്വദേശി മെറിന്‍ ജോയി(28) ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഏഴരയോടെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയപ്പോഴാണ് സംഭവം. കത്തികൊണ്ട് കുത്തി വീഴ്ത്തിയതിന് ശേഷം നിലത്ത് വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ച് കയറ്റി. 

17 തവണ മെറിന്റെ ശരീരത്തില്‍ ഭര്‍ത്താവ് കുത്തിയതായാണ് റിപ്പോര്‍ട്ട്. ഹോട്ടലില്‍ നിന്ന് ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ പൊലീസ് അറസ്റ്റ് ‌ചെയ്തു.
രണ്ട് വര്‍ഷമായി ഇവര്‍ വേര്‍പിരിഞ്ഞ് കഴിയുകയാണ്. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് മെറിന്‍. ഇവര്‍ക്ക് രണ്ട് വയസുള്ള മകളുണ്ട്. കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com