ഡ്രൈവർക്ക് കോവിഡ്; ഉറവിടം വ്യക്തമല്ല; പൊലീസ് ആസ്ഥാനം അടച്ചേക്കും

ഡ്രൈവർക്ക് കോവിഡ്; ഉറവിടം വ്യക്തമല്ല; പൊലീസ് ആസ്ഥാനം അടച്ചേക്കും
ഡ്രൈവർക്ക് കോവിഡ്; ഉറവിടം വ്യക്തമല്ല; പൊലീസ് ആസ്ഥാനം അടച്ചേക്കും

തിരുവനന്തപുരം: എൻആർഐ സെല്ലിലെ ഡ്രൈവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചിട്ടേക്കും. നെയ്യാറ്റിൻകര സ്വദേശിയായ ഡ്രൈവർ ഈ മാസം 24 വരെ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്. ഇയാളുടെ ഉറവിടം വ്യക്തമല്ല. 

ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അണു വിമുക്തമാക്കാൻ പൊലീസ് ആസ്ഥാനം അടച്ചേക്കും. രോഗബാധിതന്റെ സമ്പർക്കപ്പട്ടിക ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. നേരത്തെ, ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ക്രൈംബ്രാഞ്ച് ഓഫീസും ഒരാഴ്ച അടച്ചിട്ടിരുന്നു.

സംസ്ഥാനത്ത് ഇന്ന് 506 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 794 പേർക്ക് രോഗമുക്തി ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്നത്തെ കണക്ക് പൂർണമല്ല. ഐസിഎംആർ വെബ്പോർട്ടലുമായി ബന്ധപ്പെട്ട് ചില ജോലികൾ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് അതിനകത്ത് ഉള്ളത്. ബാക്കിയുള്ളത് പിന്നീട് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

375 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ ഉറവിടമറിയാത്ത 29 കേസുകളുണ്ട്. വിദേശത്തുനിന്ന് 31പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 40പേർ. ആരോഗ്യപ്രവർത്തകർ 37 എന്നിങ്ങനെയാണ്. ഇന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് സ്വദേശി ആലിക്കോയ, എറണാകുളം സ്വദേശി ബീപാത്തു എന്നിവരാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com