ഒരാഴ്ചക്കിടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 500പേര്‍ക്ക്; ആശങ്കയോടെ കേരളം

എണ്‍പതിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തുടര്‍ച്ചയായ മൂന്നാം ദിവസമായ വ്യാഴാഴ്ച 94 കേസുകളാണ് സ്ഥിരീകരിച്ചത്
COVID-_KOZHIKODE
COVID-_KOZHIKODE

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് അഞ്ഞൂറുപേര്‍ക്ക്. എണ്‍പതിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തുടര്‍ച്ചയായ മൂന്നാം ദിവസമായ വ്യാഴാഴ്ച 94 കേസുകളാണ് സ്ഥിരീകരിച്ചത്. മെയ് 29ന് 62പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 30ന് 58പേര്‍ക്കും 31ന് 61പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് പുതിയ കോവിഡ് ബാധിതരുടെ എണ്ണം 57ആയിരുന്നു. രണ്ടാംതീയതി അത് 86ലേക്ക് കുതിച്ചു ചാടി. മൂന്നാം തീയതി 82പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 884പേരാണ് കോവിഡ് ബാധിച്ച് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 

വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം, ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 141പേരാണ് ചികിത്സയിലുള്ളക്. 
170065 പേരാണ് നിരീക്ഷണത്തിലുള്ളത്. 168578 പേര്‍ വീടുകളിലും 1487 പേര്‍ ആശുപത്രികളിലുമാണ്. വ്യാഴാഴ്ച 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com