കൊച്ചി: കോവിഡ് നിയന്ത്രണം ലംഘിച്ച് അമിതമായി യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തിയ സ്വകാര്യബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫോർട്ട് കൊച്ചി- ആലുവ റൂട്ടിലോടുന്ന ശ്രീ മുത്തപ്പൻ എന്ന ബസാണ് കസ്റ്റഡിയിലെടുത്തത്.
അനുവദിച്ചതിലും കൂടുതൽ ആളുകളെ ബസ്സിൽ കയറ്റി എന്ന ലോക്ക്ഡൗൺ നിയമലംഘനത്തിനാണ് കേസെടുത്തത്. അറുപതോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മുഴുവൻ സീറ്റിലും യാത്രക്കാരെ ഇരുത്തി സർവീസ് നടത്താം. യാത്രക്കാരെ നിർത്തി സർവീസ് പാടില്ലെന്നാണ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ