ഗുരുവായൂർ; വരനും വധുവും കണ്ടെയ്ൻമെന്റ് സോണിൽ കുടുങ്ങിയതോടെ ബുക്ക് ചെയ്ത വിവാഹം നടന്നില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ 11.50 നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ വരനും വധുവും കോവിഡ് കണ്ടെയ്ൻമെന്റ് സോൺ ആയ വടക്കേക്കാട്, അടാട്ട് സ്വദേശികളായിരുന്നതിനാൽ ക്ഷേത്രത്തിൽ എത്താനായില്ല.
നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കിലും വിവാഹസംഘത്തെ മുഹൂർത്തം കഴിഞ്ഞിട്ടും കാണാതായതോടെ ക്ഷേത്രം മാനേജർ ബന്ധപ്പെട്ടപ്പോഴാണ് വിവരം അറിയുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ 12 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നത്. ഈ വിവാഹം ഒഴിച്ചുള്ള 11 വിവാഹവും നടന്നു. ക്ഷേത്രത്തിൽ ഇന്നലെ 170 പേർ ദർശനം നടത്തി. ഓൺലൈനിൽ ബുക്ക് ചെയ്ത 300ലേറെ പേർക്ക് ദേവസ്വം ടോക്കൺ നൽകിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ