തിരുവനന്തപുരത്ത് അഞ്ചുപേര്‍ക്ക് കൂടി കോവിഡ്; പുതുതായി 1078പേര്‍ നിരീക്ഷണത്തില്‍

കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ മകനും രോഗം സ്ഥിരീകരിച്ചു.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അഞ്ചുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് പേര്‍ വിദേശത്ത് നിന്നു വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം വഴി രോഗമുണ്ടായി. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ മകനും രോഗം സ്ഥിരീകരിച്ചു.

17ന് ഷാര്‍ജയില്‍ നിന്നെത്തിയ ഉച്ചക്കട കുന്നിന്‍പുറം സ്വദേശിയായ 55കാരന്‍, കുവൈറ്റില്‍ നിന്ന് 12 ന് എത്തിയ പെരുങ്കുഴി സ്വദേശിയായ 35കാരന്‍. റിയാദില്‍ നിന്ന് 13ന് എത്തിയ കല്ലറ സ്വദേശിയായ 27കാരി, കുവൈറ്റില്‍ നിന്ന് 13ന് എത്തിയ പാലോട് സ്വദേശിയായ 35കാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് ജില്ലയില്‍ പുതുതായി  1078 പേര്‍  രോഗനിരീക്ഷണത്തിലായി. 535 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 18533 പേര്‍ വീടുകളിലും 1116 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്.

ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 25 പേരെ പ്രവേശിപ്പിച്ചു. 20 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍  142 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന്  482 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 362 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com