സംസ്ഥാനത്ത് ആന്റിബോഡി പരിശോധന ഇന്നുമുതല്‍; നെടുമ്പാശ്ശേരിയില്‍ 16 കൗണ്ടറുകള്‍ ; കൊച്ചിയില്‍ ഇന്നെത്തുക 4300 ലേറെ പ്രവാസികള്‍

ഒരു മണിക്കൂറില്‍ 200 യാത്രക്കാരെ പരിശോധിക്കാനുള്ള സൗകര്യമാണ് നെടുമ്പാശ്ശേരിയില്‍ ഒരുക്കിയിട്ടുള്ളത്
സംസ്ഥാനത്ത് ആന്റിബോഡി പരിശോധന ഇന്നുമുതല്‍; നെടുമ്പാശ്ശേരിയില്‍ 16 കൗണ്ടറുകള്‍ ; കൊച്ചിയില്‍ ഇന്നെത്തുക 4300 ലേറെ പ്രവാസികള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ആന്റിബോഡി പരിശോധന ഇന്നുമുതല്‍. വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വിമാനത്താവളങ്ങളിലാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുക.

സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് പ്രധാനമായും പരിശോധന. യുഎഇയില്‍ പരിസോധനയുള്ളതിനാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതിയാകും. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ രാത്രി തന്നെ പരിശോധന ആരംഭിച്ചിട്ടുണ്ട്.

ആന്റിബോഡി പരിശോധന ഫലം പോസിറ്റീവ് ആകുന്നവരെ കോവിഡ് സ്ഥിരീകരണത്തിനായി പിസിആര്‍ പരിശോധന കൂടി നടത്തും. അതേസമയം ഫലം നെഗറ്റീവ് ആകുന്നവരും 14 ദിവസം കര്‍ശനമായ ഹോം ക്വാറന്റൈന്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പരിശോധനയ്ക്കായി വിമാനത്താവളങ്ങളില്‍ പ്രത്യേക ബൂത്തുകള്‍ തുടങ്ങിയിട്ടുണ്ട്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 16 കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒരു മണിക്കൂറില്‍ 200 യാത്രക്കാരെ പരിശോധിക്കാനുള്ള സൗകര്യമാണ് നെടുമ്പാശ്ശേരിയില്‍ ഒരുക്കിയിട്ടുള്ളത്. പരിശോധനാസമയം കഴിഞ്ഞു മാത്രമേ യാത്രക്കാരെ പുറത്തുവിടൂ.

ഇന്ന് നെടുമ്പാശ്ശേരിയില്‍ 23 വിമാനങ്ങളിലായി 4320 പ്രവാസികളാണ് എത്തുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് സമൂഹവ്യാപനത്തിന് സാധ്യത നിലനില്‍ക്കുന്നതായി ആരോഗ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com