ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധി

ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരം നഗരപരിധിയ്ക്കുള്ളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

പൊങ്കാല ഉത്സവത്തിന് ദേവിക്ക് കാപ്പുകെട്ടി ഇന്നലെ തുടക്കമായി. ഇനിയുള്ള പത്തുനാള്‍ പൊങ്കാ ഉല്‍സവത്തിന്റെ ആഘോത്തിലാണ് അനന്തപുരി. മാര്‍ച്ച് ഒന്‍പതിനാണ് പൊങ്കാല.

നെടിയവിള കുടുംബക്കാര്‍ എത്തിച്ച കാപ്പ് ദേവീസ്തുതികളോടെ ക്ഷേത്ര അധികൃതര്‍ ഏറ്റുവാങ്ങി. തോറ്റംപാട്ടിന്റെ അകമ്പടിയാടെയാണ് കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തിയത്. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രണ്ടു കാപ്പുകളില്‍ ഒന്ന് മേല്‍ശാന്തിയുടെ കൈകളിലും മറ്റൊന്ന് ദേവിയുടെ ഉടവാളിലും കെട്ടി.

മൂന്നാം ഉല്‍വസ ദിവസമായ ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിക്ക് കുത്തിയോട്ട വൃതം ആരംഭിക്കും. ഒന്‍പതാം ഉല്‍സവദിനമായ കുഭമാസത്തിലെ പൂരം നാളിലാണ് ആറ്റുകാല്‍ പൊങ്കാല. രാവിലെ 10.20ന് ശ്രീകോവിലില്‍ നിന്ന് പകര്‍ന്നു ലഭിക്കുന്ന ദീപം മേല്‍ശാന്തി തിടപ്പള്ളിയിലേ പ്രധാന അടുപ്പിലേക്കും പിന്നീട് ഭണ്ഡഠാര അടുപ്പിലേക്കും പകരും. 

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ആറ്റുകാല്‍ അംബ പുരസ്‌ക്കാരം ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു. ഇരുപത്തിയയ്യായിരം രൂപയും സ്വര്‍ണപതക്കവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. ജാതിമത ഭേദമില്ലാതെ ഒത്തുകൂടന്ന പൊങ്കാല മറ്റുള്ളവര്‍ക്ക് വലിയ സന്ദേശം നല്‍കുന്നുവെന്ന് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്ത ചലച്ചിത്രതാരം അനു സിതാര പറഞ്ഞു. കലാപരിപാടികളുടെ ഭാഗമായി അംബ, അംബിക, അംബാലിക വേദികളിലായി കലാപരിപാടികള്‍ക്കും തുടക്കമായി.എല്ലാ ദിവസവും തോറ്റം പാട്ടും അരങ്ങേറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com