കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ദേശീയ പാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ദേശീയ പാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊയിലാണ്ടി കാപ്പാട് ഗവണ്‍മെന്റ് മാപ്പിള യുപി സ്‌കൂളിന് സമീപം താഴെപ്പുരയില്‍  അബ്ദുല്‍ മജീദിന്റെയും സഫീനയുടെയും മകന്‍ മനാസിര്‍ (22) ആണ് മരിച്ചത്. തിരുവണ്ണൂര്‍ കശുവണ്ടി കമ്പനിക്ക് സമീപത്താണ് അപകടം നടന്നത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റ മനാസിറിനെ കോഴിക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അല്‍ഫജര്‍, നീദ എന്നിവര്‍ മനാസിറിന്റെ സഹോദരങ്ങളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com