പാര്‍ട്ടി പിരിച്ചുവിട്ടു; പിന്നാലെ ജോണി നെല്ലൂരിനെ പൂറത്താക്കി അനൂപ് ജേക്കബ്

പാര്‍ട്ടയില്‍ നിന്ന് പുറത്താക്കിയ നടപടി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് അനൂപ് ജേക്കബ്
പാര്‍ട്ടി പിരിച്ചുവിട്ടു; പിന്നാലെ ജോണി നെല്ലൂരിനെ പൂറത്താക്കി അനൂപ് ജേക്കബ്

തിരുവനന്തപുരം: ചെയര്‍മാനായിരുന്ന ജോണി നെല്ലൂരിനെ പാര്‍ട്ടില്‍ നിന്ന്  പുറത്താക്കിയെന്ന്  കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ്. പാര്‍ട്ടി പിരിച്ചുവിടാന്‍ ചെയര്‍മാനായ ജോണി നെല്ലൂരിന് അധികാരമില്ല. പാര്‍ട്ടയില്‍ നിന്ന് പുറത്താക്കിയ നടപടി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് അനൂപ് ജേക്കബ് പറഞ്ഞു. 

ലയനവുമായി ബന്ധപ്പെട്ട് താന്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ഏതു നിയമപ്രകാരമാണ് പാര്‍ട്ടി പിരിച്ചുവിട്ടതെന്ന് ജോണി നെല്ലൂര്‍ വ്യക്തമാക്കണെന്ന് അനൂപ് ജേക്കബ് തിരുവനന്തപുരത്ത് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com