പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ നടക്കും

പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ നടക്കും
പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ നടക്കും

തിരുവനന്തപുരം: കോവിഡ് 19 പടരുന്നതു തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോളജുകളില്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനം. 

കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന്, ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് അതീവ ജാഗ്രത തുടരാന്‍ യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച് പൊതു പരിപാടികള്‍ റദ്ദാക്കും. ഉത്സവങ്ങള്‍ക്കും നിയന്ത്രണമുണ്ടാവും.

കോവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ സംസ്ഥാനം മുഴുവന്‍ വ്യാപകമാക്കാനാണ് തീരുമാനം. ഈ മാസം മുഴുവന്‍ നിയന്ത്രണം തുടരും.

ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളാണ് ഒഴിവാക്കുന്നത്. എസ്എസ്എല്‍സിയും 8,9 ക്ലാസുകളിലെ പരീക്ഷകളും നിശ്ചയിച്ചതനുസരിച്ച് നടക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com