പക്ഷിപ്പനി: വളർത്ത് പക്ഷികളെ കൊല്ലുന്നതിന്‍റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും 

നടപടികൾ തടഞ്ഞാൽ കേസെടുക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശിച്ചിട്ടുണ്ട്
കോഴിക്കോട് പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പക്ഷികളെ കൊന്നൊടുക്കുന്നു/മനു ആര്‍ മാവേലില്‍
കോഴിക്കോട് പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പക്ഷികളെ കൊന്നൊടുക്കുന്നു/മനു ആര്‍ മാവേലില്‍

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ വളർത്ത് പക്ഷികളെ കൊല്ലുന്നതിന്‍റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. പ്രദേശിക ജനപ്രതിനിധിയും ഹെൽത്ത് ഇൻസ്പെക്ടറും പൊലീസും ഈ ഘട്ടത്തിൽ ദ്രുതകർമ്മ സേനയ്ക്കൊപ്പം ഉണ്ടാകും. പക്ഷികളെ ഒളിപ്പിച്ച് വയ്ക്കുന്ന സാഹചര്യമുള്ളതിനാൽ പൂർണ്ണമായും നശിപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങുന്നത്.

നടപടികൾ തടഞ്ഞാൽ കേസെടുക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ്  കേന്ദ്ര ആരോഗ്യ സംഘത്തിന്‍റെ വിലയിരുത്തൽ. സംഘം ഇന്നലെ പക്ഷിപ്പനി ബാധിത സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. 

പക്ഷിപ്പനി സാധാരണഗതിയില്‍ പക്ഷികളെ മാത്രം ബാധിക്കുന്ന വൈറല്‍ രോഗമാണെങ്കിലും വളരെ  അപൂര്‍വ്വമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളില്‍ മാത്രം മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ശാസ്ത്രീയമായ മാര്‍ഗ്ഗരേഖ പ്രകാരം കോഴിക്കോട് ജില്ലയിലെ രോഗബാധ പ്രഭവ കേന്ദ്രത്തിന്  ഒരു കി.മീ ചുറ്റളവിലുളള സ്ഥലത്തെ പക്ഷികളെ ഉന്‍മൂലനം ചെയ്തുകൊണ്ട് വൈറസിന്റെ ആവാസവ്യവസ്ഥ ഇല്ലാതാക്കി രോഗം പുറത്തേക്ക് വ്യാപിക്കുന്നത് തടയുകയും വൈറസിനെ രോഗബാധയുടെ ഉറവിടത്തില്‍ത്തന്നെ നശിപ്പിക്കുകയും ചെയ്യുകയെന്ന പ്രാഥമിക രോഗനിയന്ത്രണ നടപടിയാണ് നടന്നുവരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com