നാനൂറോളം പേരെ പങ്കെടുപ്പിച്ച് പ്രാർത്ഥന; പള്ളി വികാരിമാർക്കെതിരെ കേസ്

നാനൂറോളം പേരെ പങ്കെടുപ്പിച്ച് പ്രാർത്ഥന; പള്ളി വികാരിമാർക്കെതിരെ കേസ്
നാനൂറോളം പേരെ പങ്കെടുപ്പിച്ച് പ്രാർത്ഥന; പള്ളി വികാരിമാർക്കെതിരെ കേസ്

കാസർകോട്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ ആളുകൾ കൂടിച്ചേരുന്ന ചടങ്ങുകൾ ഒഴിവാക്കണമെന്ന കലക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രാർഥന നടത്തിയ പള്ളി വികാരിമാർക്കെതിരെ കേസ്. കോളിച്ചാൽ പനത്തടി സെന്റ് ജോസഫ്സ് ഫൊറോന പള്ളി വികാരിമാരായ ഫാ. തോമസ് പട്ടാംകുളം, അസി. വികാരി ഫാ. ജോസഫ് ഓരത്ത് എന്നിവർക്കെതിരെ രാജപുരം പൊലീസാണ് കേസെടുത്തത്. 

മത മേലധ്യക്ഷന്മാരുടെ നിർദേശം പോലും പാലിക്കാതെയാണ് നാനൂറോളം പേരെ പങ്കെടുപ്പിച്ച് പള്ളിയിൽ ചടങ്ങ് നടത്തിയത്. കലക്ടറുടെ ഉത്തരവ് ലംഘിച്ചതിന് 188ാം വകുപ്പ് പ്രകാരവും കൊറോണ പ്രതിരോധ നിർദേശം ലംഘിച്ചതിന് 269ാം വകുപ്പ് പ്രകാരവുമാണ് കേസ്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് എടുക്കുന്ന ജില്ലയിലെ ആദ്യത്തെ കേസാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com