'മല എലിയെ പ്രസവിച്ചതുപോലെ'; പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ച് എം എം മണി 

കോവിഡ് 19 നേരിടാന്‍ വേണ്ടി പ്രയത്‌നിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കാന്‍ ഒരു പ്രഖ്യാപനവും പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായില്ലെന്നത് നിരാശജനകമാണെന്ന് മന്ത്രി എം എം മണി
'മല എലിയെ പ്രസവിച്ചതുപോലെ'; പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ച് എം എം മണി 

കൊച്ചി:  കോവിഡ് 19 നേരിടാന്‍ വേണ്ടി പ്രയത്‌നിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കാന്‍ ഒരു പ്രഖ്യാപനവും പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായില്ലെന്നത് നിരാശജനകമാണെന്ന് മന്ത്രി എം എം മണി. കോവിഡ് 19 ബാധിച്ച് നിരവധി ആളുകള്‍ ആശുപത്രികളിലും രോഗലക്ഷണങ്ങളോടെ നിരവധിപ്പേര്‍ നിരീക്ഷണത്തിലും കഴിയുമ്പോള്‍ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം 'മല എലിയെ പ്രസവിച്ചതുപോലെ' ആയിപ്പോയെന്ന് എം എം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

#മല_എലിയെ
#പ്രസവിച്ചതുപോലെ
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് 19 ബാധിച്ച് നിരവധി ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തിലും ആശുപത്രിയില്‍ ചികിത്സയിലുമാണ്. നാലു പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെ നേരിടാന്‍ കഠിന പ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന് മാതൃകയാണ് ശ്രീ. പിണറായി വിജയന്‍ നയിക്കുന്ന കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം.

ഈ പശ്ചാത്തലത്തില്‍ ആദരണീയനായ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നു സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളും. എന്നാല്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന 'മല എലിയെ പ്രസവിച്ചതുപോലെ' ആയിപ്പോയി. കോവിഡ് 19 നേരിടാന്‍ വേണ്ടി പ്രയത്‌നിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കാന്‍ ഒരു പ്രഖ്യാപനവും പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായില്ലെന്നത് നിരാശാജനകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com