ഒമ്പത് ജില്ലകളില്‍ നിയന്ത്രണം; കടകളും സൂപ്പര്‍ മാര്‍ക്കറ്റുകളും തുറക്കും, സമ്പൂര്‍ണ ലോക് ഡൗണ്‍ ആലോചനയിലെന്ന് ചീഫ് സെക്രട്ടറി

ഒമ്പത് ജില്ലകളില്‍ നിയന്ത്രണം; കടകളും സൂപ്പര്‍ മാര്‍ക്കറ്റുകളും തുറക്കും, സമ്പൂര്‍ണ ലോക് ഡൗണ്‍ ആലോചനയിലെന്ന് ചീഫ് സെക്രട്ടറി

കോവിഡ് 19 വ്യാപനം തടയാനായി സംസ്ഥാനം പൂര്‍ണമായും അടച്ചിടുന്നതിനെപ്പറ്റി തീരുമാനം ഉടനുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്


തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയാനായി സംസ്ഥാനം പൂര്‍ണമായും അടച്ചിടുന്നതിനെപ്പറ്റി തീരുമാനം ഉടനുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചിടും. ഒന്‍പത് ജില്ലകളില്‍ നിയന്ത്രണമുണ്ടാകും. ആലപ്പുഴ, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകള്‍ ഒഴിച്ചുള്ള ജില്ലകളിലാണ് നിയന്ത്രണം. 

അവശ്യ സേവനങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. പാല്‍, പത്രം, ആംബുലന്‍സ്, തുടങ്ങിയവയ്ക്ക് നിയന്ത്രണമില്ല. കടകകളും സൂപ്പര്‍ മാര്‍ക്കറ്റുകളും തുറക്കുന്നതില്‍ പ്രശ്‌നമില്ല. കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. ഏഴില്‍ക്കൂടുതല്‍ പേര്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കൂട്ടംകൂടരുതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നത് തടയാന്‍ വ്യാപാര സംഘടനളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. 

ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണം. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്കി,
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com