'അതിനെപ്പറ്റി വിഷമിക്കേണ്ട, ഇത് താൽക്കാലികമാണ്'; മദ്യശാലകൾ തുറക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി

'അതിനെപ്പറ്റി വിഷമിക്കേണ്ട, ഇത് താൽക്കാലികമാണ്'; മദ്യശാലകൾ തുറക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി

മദ്യശാലകൾ അടച്ചിടാനുള്ള തീരുമാനം  താൽക്കാലികം മാത്രമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്

തിരുവനന്തപുരം; ലോക്ക്ഡൗൺ നീട്ടിയെങ്കിലും ബിവറേജസുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് ഒരു വിഭാ​ഗത്തിന് ആശ്വാസമായിരുന്നു. എന്നാൽ ഇപ്പോൾ ബിവറേജസുകൾ തുറക്കുന്നില്ലെന്നാണ് സംസ്ഥാനസർക്കാരിന്റെ തീരുമാനം. കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക്ഇ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നടപടി. എന്നാൽ മദ്യശാലകൾ അടച്ചിടാനുള്ള തീരുമാനം  താൽക്കാലികം മാത്രമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 

ലോക്ക്ഡൗണിന് മുൻപ് തന്നെ മദ്യശാലകൾ തുറക്കുമെന്ന് സൂചനകളാണ് മുഖ്യമന്ത്രി നൽകുന്നത്. കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മെയ് 17 വരെ മദ്യശാലകള്‍ അടിച്ചിടുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അതിനെ പറ്റി വിഷമിക്കേണ്ട, അത് താല്‍ക്കാലികമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ഗ്രീന്‍ സോണുകളിലും ഹോട്സ്പോട്ടുകളൊഴികെയുള്ളിടങ്ങളില്‍ മദ്യശാലകള്‍ തുറക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ബെവ്കോ മദ്യവിൽപനശാലകളടക്കം അണുനശീകരണം നടത്തി ശുചീകരിക്കാൻ നേരത്തെ നി‍ർദേശം ലഭിക്കുകയും ഇതനുസരിച്ച് സംസ്ഥാനത്തെ ബെവ്കോ ശാലകളിൽ അണുനശീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മദ്യശാലകൾ തുറക്കാൻ അനുയോജ്യമായ സാഹചര്യമല്ല എന്ന് ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com