സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉണ്ടാകില്ല ; എസ്എസ്എല്‍എസി പരീക്ഷ നടത്തിപ്പില്‍ തീരുമാനമായില്ല

ഈ മാസം അവസാനത്തോടെ എസ്എസ്എല്‍എസി പരീക്ഷകള്‍ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നത്
പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം (ഫയല്‍ ചിത്രം )
പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം (ഫയല്‍ ചിത്രം )

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉണ്ടാകില്ല. സംസ്ഥാന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. കോവിഡ് രോഗവ്യാപനം അടക്കമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നടപടി.

എസ്എസ്എല്‍എസി അടക്കമുള്ള പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഈ മാസം അവസാനത്തോടെ എസ്എസ്എല്‍എസി പരീക്ഷകള്‍ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നത്.

സംസ്ഥാനത്ത് നാളെ മുതൽ തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റീൻ സമയം 14 ദിവസമാക്കുന്നത് സംസ്ഥാന സർക്കാരിന്റെ പരി​ഗണനയിലാണ്.  
വിദേശത്തു നിന്നെത്തുന്നവർ സര്‍ക്കാര്‍ കേന്ദ്രത്തില്‍ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലുളളത്.

ഇതുപരി​ഗണിച്ചാണ് ക്വാറന്റീൻ കാലാവധി 14 ദിവസമാക്കുന്നത് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോ​ഗത്തിൽ തീരുമാനമെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com