എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചത് 30 കാരിക്ക്; അഡ്മിറ്റായത് മെയ് ആറിന്

കിഡ്‌നി സംബന്ധമായ ചികിത്സാര്‍ത്ഥം മെയ് 6 ന് കേരളത്തില്‍ റോഡ് മാര്‍ഗം എത്തുകയും, ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ അന്ന് തന്നെ അഡ്മിറ്റ് ആകുകയും ചെയ്തു
എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചത് 30 കാരിക്ക്; അഡ്മിറ്റായത് മെയ് ആറിന്

കൊച്ചി:  എറണാകുളം ജില്ലയില്‍ ഇന്ന് ഒരു  കോവിഡ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ സ്ഥിരതാമസമായ എറണാകുളം ജില്ലക്കാരിയായ 30 വയസ്സ് ഉള്ള യുവതിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കിഡ്‌നി സംബന്ധമായ ചികിത്സാര്‍ത്ഥം മെയ് 6 ന് കേരളത്തില്‍ റോഡ് മാര്‍ഗം എത്തുകയും, ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ അന്ന് തന്നെ അഡ്മിറ്റ് ആകുകയും ചെയ്തു. കോതമംഗലം സ്വദേശിയാണ്. 

ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 13  പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 820  ആയി. ഇതില്‍ 10 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 810 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ് .

ഇതര സംസ്ഥനങ്ങളില്‍ നിന്നും ഇത് വരെ റോഡ് മാര്‍ഗം ജില്ലയിലേക്ക് എത്തിയത് 1280 പേരാണ്. ഇതില്‍ റെഡ് സോണ്‍ മേഖലയില്‍ പെട്ട സ്ഥലങ്ങളില്‍ നിന്നെത്തിയ 160 പേരെ കണ്ടെത്തി പാലിശ്ശേരി എസ്.സി എം.എസ്  ഹോസ്റ്റല്‍,  കളമശേരിയിലെയും  കാക്കനാട്ടെയും  രാജഗിരി കോളേജ് ഹോസ്റ്റലുകള്‍, എന്നിവിടങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി. 

ജില്ലയിലെ കോവിഡ് കെയര്‍ സെന്റെറുകളായ ഗവണ്മെന്റ് ആയുര്‍വേദ കോളേജ്,  തൃപ്പൂണിത്തുറ, കളമശ്ശേരി  രാജഗിരി കോളേജ് ഹോസ്റ്റല്‍, കാക്കനാട്  രാജഗിരി കോളേജ് ഹോസ്റ്റല്‍ ,പാലിശ്ശേരി സ്സിഎംസ് ഹോസ്റ്റല്‍ ,മുട്ടം  സ്സിഎംസ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലായി  216 പേരാണ്   നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇന്ന്  10 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ് 6, സ്വകാര്യ ആശുപത്രികള്‍  4 എന്നിങ്ങനെയാണ്.  ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 10 പേരെ ഡിസ്ചാര്‍ജ്  ചെയ്തു.    കളമശ്ശേരി മെഡിക്കല്‍ കോളേജ്  3 
ആലുവ ജില്ലാ ആശുപത്രി  1, സ്വകാര്യ ആശുപത്രി  6 എന്നിങ്ങനെയാണ്. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം   17  ആണ്.    ഇന്ന് ജില്ലയില്‍ നിന്നും 55 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.  41  പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ ഒരെണ്ണം പോസിറ്റീവ് കേസും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 54 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com