അൻപത്തെട്ടാം വയസ്സിൽ മാതൃത്വം; പെൺകുഞ്ഞിനെ മാറോട് ചേർത്ത് ഷീല 

ലോകം മുഴുവൻ കോവിഡ് കാലത്തെ ഭീതിയോടെ ഓർക്കുമ്പോൾ ഇവർ മാത്രം പുണ്യ ദിനങ്ങളായാണ് ഈ നാളുകളെ ഓർമ്മിക്കുക
അൻപത്തെട്ടാം വയസ്സിൽ മാതൃത്വം; പെൺകുഞ്ഞിനെ മാറോട് ചേർത്ത് ഷീല 

കാൽ നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പ് സഫലമായതിന്റെ ആഹ്ലാദത്തിലാണ് ഷീലയും ഭർത്താവ് ബാലുവും. ലോകം മുഴുവൻ കോവിഡ് കാലത്തെ ഭീതിയോടെ ഓർക്കുമ്പോൾ ഇവർ മാത്രം പുണ്യ ദിനങ്ങളായാണ് ഈ നാളുകളെ ഓർമ്മിക്കുക. അൻപത്തെട്ടാം വയസ്സിൽ അമ്മയായതിന്റെ സന്തോഷത്തിലാണ് ഷീല. 

ഫിഷറീസ് ഡിപ്പാർട്മെന്റിൽ നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച ഷീലയും കോളജ് പ്രഫസറായി വിരമിച്ച ബാലുവും കുഞ്ഞിക്കാൽ കാണുന്നതിനായി കാത്തിരുന്നത് വർഷങ്ങളാണ്. ഒട്ടേറെ ചികിത്സകൾ നടത്തിയെങ്കിലും ഫലപ്രദമായില്ല. നിരാശരാകാതെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ വർഷം ബന്ധുകൂടിയായ ഡോ. സബൈൻ ശിവദാസിന്റെ അടുക്കൽ ചികിത്സയ്ക്കായി എത്തി. 

മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ സിസേറിയനിലൂടെ ഷീല പെൺകുഞ്ഞിന് ജന്മം നൽകി. ലോക്ഡൗൺ മൂലം പ്രസവശേഷവും ആശുപത്രിയിൽ തന്നെ കഴിയുകയാണ് ഇവർ. മാതൃദിനമായ ഇന്നലെ ആശുപത്രി ജീവനക്കാർ മധുരവും പലഹാരങ്ങൾ നൽകി ഷീലയെ ആദരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com