തണ്ണിത്തോട്ടില്‍ വീണ്ടും കടുവ ഇറങ്ങി ?; പശുവിനെ വന്യജീവി കടിച്ചുകൊന്നു, ഭീതിയോടെ നാട്ടുകാര്‍

ബഹളം കേട്ട് വീട്ടുകാര്‍ തൊഴുത്തിലെത്തിയപ്പോഴേക്കും വന്യജീവി രക്ഷപ്പെട്ടിരുന്നു
തണ്ണിത്തോട്ടില്‍ വീണ്ടും കടുവ ഇറങ്ങി ?; പശുവിനെ വന്യജീവി കടിച്ചുകൊന്നു, ഭീതിയോടെ നാട്ടുകാര്‍

പത്തനംതിട്ട : പത്തനംതിട്ടയിലെ തണ്ണിത്തോട്ടിന് സമീപം വീണ്ടും കടുവയുടെ ആക്രമണമെന്ന് സംശയം. പശുക്കിടാവിനെ വന്യജീവി കടിച്ചുകൊന്നു. പത്തനംതിട്ട മണിയാര്‍ ഫാക്ടറിപ്പടിയിലാണ് സംഭവം. കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട തണ്ണിത്തോട്ടില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് സംഭവം.

വട്ടമൂട്ടില്‍ രാജന്റെ പശുക്കിടാവിനെയാണ് വന്യജീവി ആക്രമിച്ചുകൊന്നത്. രാത്രി ഒന്നരയോടെയായിരുന്നു സംഭവം. ബഹളം കേട്ട് വീട്ടുകാര്‍ തൊഴുത്തിലെത്തിയപ്പോഴേക്കും വന്യജീവി രക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച യുവാവ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തണ്ണിത്തോട് മേടപ്പാറയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് പുലി ഇറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. ഇതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com