കോവിഡ് ബാധിച്ച് കുവൈറ്റിൽ മലയാളി നഴ്സ് മരിച്ചു

തിരുവല്ല സ്വദേശിനിയായ ആനി മാത്യുവാണ് മരിച്ചത്. കുവൈറ്റ് ബ്ലഡ് ബാങ്കിൽ നഴ്സായിരുന്നു ആനി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കുവൈറ്റ് : കോവിഡ് ബാധിച്ച് കുവൈറ്റിൽ മലയാളി നഴ്സ് മരിച്ചു. തിരുവല്ല സ്വദേശിനിയായ ആനി മാത്യുവാണ് മരിച്ചത്. കുവൈറ്റ് ബ്ലഡ് ബാങ്കിൽ നഴ്സായിരുന്നു ആനി മാത്യു. ജാബിർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇതോടെ ​ഗൾഫിൽ മരിച്ചവരുടെ എണ്ണം 72 ആയി.

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത് തുടരുകയാണ്. എന്നാൽ കോവിഡ് നിയന്ത്രണ വിധേയമായിട്ടില്ലെങ്കിലും സൗദിയിൽ കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച കർഫ്യൂ ഇളവ് മെയ് 22 വരെ നീട്ടി.

ഏപ്രിൽ 26 ന് പ്രഖ്യാപിച്ച ഇളവ് അവസാനിക്കാനിരിക്കെയാണ് മെയ് 22 വരെ നീട്ടിയത്. രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ പുറത്തിറങ്ങുന്നതടക്കം നിലവിലുള്ള ഇളവുകളെല്ലാം മെയ് 22 വരെ തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com