ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ കൊറോണ വൈറസിൻെറ ഉത്ഭവ കേന്ദ്രമായ ചൈനയെ ഇന്ത്യ മറികടന്നു. ഇതോടെ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്തെത്തി.
രാജ്യത്ത് ഇതുവരെ 85,546 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2746 പേർ മരിച്ചു. എന്നാൽ ഇന്ത്യയിൽ ചൈനയുടെ അത്ര മരണനിരക്ക് ഉണ്ടായിട്ടില്ല. 3.2 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ചൈനയിൽ ഇത് 5.5 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 27,000 ത്തിൽ അധികം പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിൽ ഇതുവരെ 82,933 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരിച്ചത് 4633 പേരാണ്.
യുഎസിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. 14,63,301 പേർക്കാണ് യുഎസിൽ കോവിഡ് ബാധിച്ചത്. 87,248 പേരാണ് യുഎസിൽ മരിച്ചത്. സ്പെയിനിൽ 2,74,367 പേർക്കും റഷ്യയിൽ 2,62,843 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
45 ലക്ഷത്തിലധികം പേർക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. മൂന്നുലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്തു. 17,27,999 പേരാണ് രോഗമുക്തി നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ