നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ; അധ്യാപകർക്കും രക്ഷിതാക്കൾക്കുമെതിരെ കേസ്

നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ; അധ്യാപകർക്കും രക്ഷിതാക്കൾക്കുമെതിരെ കേസ്
നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ; അധ്യാപകർക്കും രക്ഷിതാക്കൾക്കുമെതിരെ കേസ്

തൃശൂർ: സർക്കാർ നിർദ്ദേശം ലംഘിച്ച് തൃശൂരിൽ ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ നടത്തിയ സ്കൂളിനെതിരേ പൊലീസ് കേസെടുത്തു. കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരേയാണ് കേസ്.

സ്കൂൾ മാനേജ്മെന്റിന് പുറമേ പരീക്ഷ നടത്തിയ അധ്യാപകർക്കെതിരേയും കുട്ടികളെ സ്കൂളിലെത്തിച്ച രക്ഷിതാക്കൾക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. ചട്ടങ്ങൾ ലംഘിച്ച് ബുധനാഴ്ച രാവിലെയാണ് സ്കൂൾ അധികൃതർ പ്രവേശന പരീക്ഷ നടത്തിയത്. 24 കുട്ടികളാണ് പരീക്ഷ എഴുതാനെത്തിയത്. 

പ്രവേശനത്തിനായി വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കരുതെന്നും രക്ഷിതാക്കളെത്തി പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്നുമുള്ള സർക്കാർ നിർദേശം ലംഘിച്ചാണ് സ്കൂൾ അധികൃതർ പ്രവേശന പരീക്ഷ നടത്തിയത്. സ്കൂളിൽ കുട്ടികളും രക്ഷിതാക്കളും കൂട്ടംകൂടിയ സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്ന് സ്കൂളിലെത്തിയ പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com