കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന 17 കാരന്‍ മരിച്ചു

കടുത്ത പനിയും തല വേദനയും ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കോവിഡ് നിരീക്ഷണത്തിലായിരുന്ന 17കാരന്‍ മരിച്ചു. കണ്ണൂര്‍ മാടായി സ്വദേശി റിബിന്‍ ബാബുവാണ് മരിച്ചത്. ചെന്നൈയില്‍ നിന്നും എത്തിയ യുവാവ് നിരീക്ഷണത്തിലായിരുന്നു. കടുത്ത പനിയും തല വേദനയും ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ആദ്യ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. മസ്തിഷ്‌ക അണുബാധയാണ് മരണകാരണം. മുന്‍കരുലിന്റെ  ഭാഗമായി വീണ്ടും സ്രവ പരിശോധന നടത്തും.

അതേസമയം, കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വയനാട് കല്‍പ്പറ്റ സ്വദേശിനി ആമിനയാണ് (53) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണങ്ങളുടെ എണ്ണം അഞ്ചായി. ആമിന അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെയാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത്. അര്‍ബുദ ചികിത്സാര്‍ത്ഥം 20നാണ് ഇവര്‍ ദുബായില്‍ നിന്ന് കൊച്ചി വിമാനത്താവളം വഴി നാട്ടില്‍ എത്തിയത്. 

തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ്, ആമിനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മെയ് 21 ന് ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ടുദിവസമായി ഇവരുടെ ആരോഗ്യനില വഷളായിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്ഇവര്‍ക്ക് അര്‍ബുദ രോഗം കണ്ടെത്തിയത്. അര്‍ബുദ രോഗം മൂലം വൃക്കയും കരളും തലച്ചോറും തകരാറിലായിരുന്നു. ആമിനയുടെ ഭര്‍ത്താവിന്റെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com