ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. ഡല്‍ഹിയിലും കുവൈത്തിലുമാണ് മലയാളി നഴ്സുമാര്‍ മരിച്ചത്. പടിഞ്ഞാറന്‍ ഡല്‍ഹി രജൗരി ഗാര്ഡന് ശിവാജി എന്‍ക്ലേവ് ഡിഡിഎ 63 എയില്‍ താമസിച്ചിരുന്ന പത്തനംതിട്ട കോന്നിക്കടുത്ത് വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയില്‍ പുത്തന്‍വീട്ടില്‍ അംബിക (48) ആണ് മരിച്ചത്.
ഡല്‍ഹി മോത്തി ബാഗിലെ കാല്‍റ ആസ്പത്രിയിലെ നഴ്സായിരുന്നു. മൂന്നു ദിവസം മുന്‍പാണ് ചുമയും മറ്റ് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. തുടര്‍ന്ന് സഫ്ദര്‍ജങ്ങ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച വൈകിട്ട് അവിടെ വെച്ചാണ് മരിച്ചത്.
കുവൈത്തില്‍ ഷാബ് മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട സ്വദേശി മലയാലപ്പുഴ ഏരം പുതുക്കുളത്തു വീട്ടില്‍ അന്നമ്മ ചാക്കോ (59) യാണ് മുബാറക് ആശുപത്രിയില്‍ മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ