നീണ്ടകര പാലത്തിന് മുകളിൽ വളർത്തു നായയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തി; ഒടുവിൽ മോചനം

നീണ്ടകര പാലത്തിന് മുകളിൽ വളർത്തു നായയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തി; ഒടുവിൽ മോചനം
നീണ്ടകര പാലത്തിന് മുകളിൽ വളർത്തു നായയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തി; ഒടുവിൽ മോചനം

കൊല്ലം: നീണ്ടകര പാലത്തിൽ വളർത്തു നായയെ ബന്ധിച്ച നിലയിൽ കണ്ടെത്തി. രാവിലെ 11 മണിയോടെയാണ് മനുഷ്യത്വരഹിതമായ സംഭവം. ഉച്ചയോടെ നായയെ ഇവിടെ നിന്ന് മോചിപ്പിച്ചു. 

ഉടമ ഉപേക്ഷിച്ചതാണോ അലഞ്ഞു തിരിഞ്ഞു നടന്ന നായയോട്  മറ്റാരെങ്കിലും ചെയ്ത പാതകമാണോ എന്ന് വ്യക്തമായിട്ടില്ല. തൊഴിലിടത്തിലേക്ക് പോയ ജോഷ്വ ശക്തികുളങ്ങര പകർത്തിയ ചിത്രം ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. 

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്  സാമൂഹിക പ്രവർത്തകൻ എടത്വ സ്വദേശി ഡോ. ജോൺസൺ വി ഇടിക്കുള ചവറ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. കൂടാതെ മേനക ഗാന്ധിയുടെ പീപ്പിൾസ് ഫോർ ആനിമൽസ് കൊല്ലം ജില്ലാ പ്രതിനിധി തങ്കച്ചി ഹരീന്ദ്രനെയും സുഹൃത്ത് സൽമാൻ ഫാർസിയെയും  ഫോണിൽ ബന്ധപ്പെട്ടു. ഉച്ചയേടെ നായയെ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ചു.

മുന്തിയ ഇനത്തിൽ പെട്ട നായ്ക്കൾക്ക് കൂടുതൽ ആഹാരം വേണ്ടി വരുന്നതിനാൽ ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക ബാധ്യത മൂലം ധാരാളം നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മൃഗ സ്നേഹികളുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com