വെളളക്കെട്ടില്‍ കോവിഡ് പ്രോട്ടോകോളിന് ഇടമില്ല; യുവാവിന്റെ സംസ്‌കാരത്തില്‍ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വം 

ണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കോവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ സംസ്‌കാരം ആലപ്പുഴ നഗരസഭയ്ക്ക് കീഴിലുളള പൊതുശ്മശാനത്തില്‍ നടത്താന്‍ തീരുമാനം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കോവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ സംസ്‌കാരം ആലപ്പുഴ നഗരസഭയ്ക്ക് കീഴിലുളള പൊതുശ്മശാനത്തില്‍ നടത്താന്‍ തീരുമാനം. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി (38)യുടെ സംസ്‌കാരം പാണ്ടനാട് പഞ്ചായത്തില്‍ നടത്താന്‍ അനുയോജ്യമായ സ്ഥലം ഇല്ല എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. വൈകീട്ട് അഞ്ചുമണിക്ക് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുളള എല്ലാ മുന്‍കരുതലോട് കൂടി ജോസ് ജോയിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനിച്ചത്. 

ഇന്നലെയാണ് കോവിഡ് നിരീക്ഷണത്തിലിരിക്കേ, ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വച്ച് ജോസ് ജോയി മരിച്ചത്. തുടര്‍ന്ന് ജോസ് ജോയിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച് കൊണ്ടുളള പരിശോധനാ ഫലവും പുറന്നുവന്നു.എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് കുഴിയെടുക്കാന്‍ സ്വദേശമായ പാണ്ടനാട് പഞ്ചായത്തില്‍ മതിയായ സ്ഥലമില്ലാത്താണ് ജോസ് ജോയിയുടെ സംസ്‌കാരം വൈകാന്‍ ഇടയാക്കിയത്. വെളളക്കെട്ട് കാരണം 12 അടിയില്‍ കൂടുതല്‍ താഴ്ചയില്‍ കുഴിയെടുക്കാന്‍ സാധിക്കുന്നില്ല. പളളി സെമിത്തേരിയില്‍ സംസ്‌കരിക്കും എന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ്  സംസ്‌കാരം നടത്താന്‍ അനുയോജ്യമായ സ്ഥലം ഇല്ലെന്ന് കാണിച്ച് പാണ്ടനാട് പഞ്ചായത്ത് ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.

നേരത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ ഇടപെട്ടിരുന്നു. ഉചിതമായ സ്ഥലം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇടപെടല്‍ നടത്തിയത്. എന്നാല്‍ പാണ്ടനാട് പഞ്ചായത്തില്‍ സ്ഥലം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വെളളിയാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തിന് മരണം സംഭവിച്ചത്. കടുത്ത കരള്‍ രോഗബാധിതനായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദവും അലട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com