ഒറ്റ രാത്രിയില്‍ ജഴ്‌സി, സിന്ധി തുടങ്ങി ലക്ഷങ്ങള്‍ വിലയുളള ഏഴു പശുക്കള്‍ ചത്തു; ദുരൂഹത, അന്വേഷണം 

കറവയുളള ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏഴു പശുക്കള്‍ ഒറ്റ രാത്രി ചത്തതില്‍ ദുരുഹതയുണ്ടെന്ന്  ഉടമ ഉത്തരംകോട് സ്വദേശി മനു പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാട്ടാക്കട കള്ളിക്കാട് ഗ്രാമത്തില്‍ സ്വകാര്യ വ്യക്തിയുടെ ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തതില്‍ ദുരൂഹത. കറവയുളള ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏഴു പശുക്കള്‍ ഒറ്റ രാത്രി ചത്തതില്‍ ദുരൂഹതയുണ്ടെന്ന്  ഉടമ ഉത്തരംകോട് സ്വദേശി മനു പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഉടമ ഫാമിലെത്തിയപ്പോഴാണ് കാലിതൊഴുത്തില്‍ ഒരു വശത്തായി നിന്നിരുന്ന ഏഴ് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. പശുക്കള്‍ ചത്തതിലെ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മനു നെയ്യാര്‍ഡാം പൊലീസില്‍ പരാതി നല്‍കി.

വെള്ളിയാഴ്ച രാത്രിയാണ് ഫാമില്‍ നിന്ന് മനു വീട്ടിലേക്ക് പോയത്.ഈ സമയമൊന്നും പശുക്കള്‍ക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നു.മരണ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ വ്യക്തമാവു.വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം.ലക്ഷങ്ങളുടെ നഷ്ടമാണ് യുവ കര്‍ഷകനായ മനുവിനുണ്ടായത്. ചെറുതും വലുതുമായി 16 പശുക്കള്‍ ഫാമിലുണ്ട്. ജഴ്‌സി,സിന്ധി തുടങ്ങിയ മുന്തിയ ഇനങ്ങളില്‍പെട്ട ഏഴ് പശുക്കളാണ് ചത്തത്.

നേരത്തെ കുറ്റിച്ചല്‍ പഞ്ചായത്തിലെ ഉത്തരംകോട്ടാണ് ഫാം നടത്തിയിരുന്നത്.പിന്നീട് കള്ളിക്കാട് പഞ്ചായത്തിലെ ഗ്രാമം പ്രദേശത്തേക്ക് മാറ്റി.മൂന്ന് കൊല്ലമായി ഇവിടെ ഫാം നടത്തുന്നു. ക്ഷീര കൃഷിയോടുള്ള താല്‍പര്യത്തെ തുടര്‍ന്ന് വായ്പയെടുത്താണ് പശുവളര്‍ത്തല്‍. ചത്തതില്‍ അഞ്ച് പശുക്കളെ മാത്രമാണ് ഇന്‍ഷ്വര്‍ ചെയ്തിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com