തൃശൂര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാട്ടൂര്‍ ബ്രാഞ്ച് മാനേജരെ കൊലപ്പെടുത്താന്‍ ശ്രമം. രാവിലെ ബാങ്ക് തുറക്കാനെത്തിയ വി പി രാജേഷിനെ അജ്ഞാതന്‍ ആക്രമിക്കുകയായിരുന്നു. കാട്ടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്കൂട്ടറില്‍ എത്തിയ പ്രതി രാജേഷിന്റെ തലയ്ക്ക് ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്കൂട്ടറില്‍ തന്നെ രക്ഷപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ രാജേഷിനെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ