'മുല്ലപ്പെരിയറിന്റെ പാട്ടക്കരാര്‍ റദ്ദാക്കണം, ഡാം തകര്‍ന്നാല്‍ പ്രതിരോധിക്കാന്‍ സംരക്ഷണ ഭിത്തി'; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും 

സുരക്ഷാ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്
'മുല്ലപ്പെരിയറിന്റെ പാട്ടക്കരാര്‍ റദ്ദാക്കണം, ഡാം തകര്‍ന്നാല്‍ പ്രതിരോധിക്കാന്‍ സംരക്ഷണ ഭിത്തി'; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും 

കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പാട്ടക്കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഡാം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ഉയർത്തിയാണ് പാട്ടക്കരാർ റദ്ദാക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെടുന്നത്.

സുരക്ഷാ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ ജോലികൾ ചെയ്യുന്നതിൽ വീഴ്ച വരുത്തിയ തമിഴ്‌നാട് കരാർ ലംഘിച്ചുവെന്ന് ഹർജിയിൽ പറയുന്നു. 

കാലപ്പഴക്കത്തെ തുടർന്ന് ഡാം ദുർബലാവസ്ഥയിലായതിനാൽ വെള്ളം ഒഴുക്കിക്കളയാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ ഡാം തകർന്നാൽ പ്രതിരോധിക്കുന്നതിന് അണക്കെട്ടിന് അഭിമുഖമായി ശക്തിയേറിയ സംരക്ഷണഭിത്തി നിർമിക്കാൻ കേരള സർക്കാരിനോട് ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹർജി ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com