ചിഹ്നം പതിച്ച മാസ്‌കുകള്‍, സാനിറ്റൈസര്‍, പേപ്പര്‍ പേനകള്‍ ; കളം നിറയാന്‍ വേറിട്ട തന്ത്രങ്ങളുമായി പാര്‍ട്ടികള്‍

ചിഹ്നം പതിച്ച മാസ്‌കുകള്‍, സാനിറ്റൈസര്‍, പേപ്പര്‍ പേനകള്‍ ; കളം നിറയാന്‍ വേറിട്ട തന്ത്രങ്ങളുമായി പാര്‍ട്ടികള്‍

പ്രകൃതി സൗഹൃദ പ്രചാരണത്തിനാണ്  ഇത്തവണ പാര്‍ട്ടികളുടെ ഊന്നല്‍

കൊല്ലം : കോവിഡ് കാലത്തെ വോട്ടുപിടുത്തത്തിന് വേറിട്ട മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും. സ്ഥാനാര്‍ഥിയുടെ ഫോട്ടോയും പേരും ചിഹ്നവും പതിച്ച മാസ്‌കുകള്‍, കൊച്ചുസാനിറ്റൈസറുകള്‍, പേപ്പര്‍ പേനകള്‍ തുടങ്ങിയവ വൈകാതെ വോട്ടര്‍മാരെ തേടി വരും. 

പ്രിന്റിങ് യൂണിറ്റുകളില്‍ സാമഗ്രികളുടെ നിര്‍മാണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കടലാസ് കൊണ്ടു നിര്‍മിച്ച വിത്തുപേനയാണ് മറ്റൊരു ആകര്‍ഷണം. പേനയുടെ അറ്റത്ത് ഒളിപ്പിച്ചു വച്ച വിത്ത്, പേന മണ്ണില്‍ അടിയുന്നതോടെ മുളയ്ക്കും. 

പ്രകൃതി സൗഹൃദ പ്രചാരണത്തിനാണ്  ഇത്തവണ പാര്‍ട്ടികളുടെ ഊന്നല്‍. തുണി ബോര്‍ഡുകള്‍ക്കാണ് പ്രിയം. പോസ്റ്ററുകളും നോട്ടിസുകളും ഇത്തവണ നാട്ടിലെ പ്രിന്റിങ് പ്രസുകളില്‍ നിന്നാകും. ശിവകാശിയില്‍ പോയാല്‍ ഒരാഴ്ച ക്വാറന്റീനില്‍ പോകേണ്ടി വരും എന്നതും നാട്ടിലെ പ്രിന്റിംഗ് പ്രസ്സുകാര്‍ക്ക് അനുഗ്രഹമായി മാറി. 

ഒട്ടുമിക്കയിടങ്ങളിലും സ്ഥാനാര്‍ഥിയുടെ ചിത്രവും പേരും ഒഴികെയുള്ള പോസ്റ്റര്‍ ഡിസൈനിങും പൂര്‍ത്തിയായി. സീറ്റ് ഉറപ്പായ സ്ഥാനാര്‍ഥികള്‍ നോട്ടിസും ബോര്‍ഡുകളും പ്രിന്റ് ചെയ്ത് വീടുകളില്‍ എത്തിച്ച് രഹസ്യമായി സൂക്ഷിക്കുന്നു. ഇത്തവണ വന്‍ തിരക്കാണ് ഉള്ളതെന്ന് സൈന്‍ പ്രിന്റിങ് അസോസിയേഷന്‍ ഭാരവാഹി സന്തോഷ് ഹാള്‍മാര്‍ക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com