കോവിഡ് ബാധിതരായ കുട്ടികളില്‍ പുതിയ രോഗം; സംസ്ഥാനത്ത് കേസുകള്‍ വര്‍ധിക്കുന്നു 

കോവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് 60 മുതല്‍ 90 വരെ കുട്ടികള്‍ ഈ രോഗത്തിന്റെ ഭാഗമായി ചികിത്സ തേടി
കോവിഡ് ബാധിതരായ കുട്ടികളില്‍ പുതിയ രോഗം; സംസ്ഥാനത്ത് കേസുകള്‍ വര്‍ധിക്കുന്നു 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരായ കുട്ടികളില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം എന്ന രോഗം പിടിമുറുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് 60 മുതല്‍ 90 വരെ കുട്ടികള്‍ ഈ രോഗത്തിന്റെ ഭാഗമായി ചികിത്സ തേടി. 

13 വയസില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫഌമേറ്ററി സിന്‍ഡ്രത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഈ രോഗവുമായി ബന്ധപ്പെട്ട കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കേരളത്തിലും ഇപ്പോള്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫഌമേറ്ററി സിന്‍ഡ്രം എന്ന രോഗാവസ്ഥ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നു. ശാരീരികമായി കുട്ടികളെ അപ്പാടെ തളര്‍ത്താന്‍ പോലും ഇത് കാരണമായേക്കും എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ബാധിതരായതിന് പിന്നാലെ മൂന്നാഴ്ചയ്ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. 

വയറുവേദന, വയറിളക്കം, ശരീരത്തില്‍ നീര്‍വീക്കം, കണ്ണിലും വായിലും ചുവപ്പ്, പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍ എന്നിവയാണ് ഇതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. വൃക്ക, കരള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കാന്‍ ഇടയുണ്ട്. രക്ത സമ്മര്‍ദം കുറയ്ക്കല്‍, ഹൃദയത്തിന്റെ പേശികളെ ബാധിക്കുന്ന അവസ്ഥ എന്നിവയിലേക്കും ഇത് എത്തിച്ചേക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com