സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് വൈകും; അന്തിമ തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് വൈകും; അന്തിമ തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് വൈകും; അന്തിമ തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് ഇനിയും വൈകും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളെങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ ഈ അധ്യയന വർഷം തുറക്കാനാവുമോ എന്നതാണ് പരിഗണനയിലുള്ളത്. 

നേരത്തെ സ്കൂളുകൾ തുറക്കുന്ന വിഷയത്തിൽ വിദഗ്ധ സമിതി വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഒക്ടോബർ 15 മുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കാമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. എന്നാൽ രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കേണ്ടെന്ന തീരുമാനമാണ് സംസ്ഥാന സർക്കാർ എടുത്തത്. 

സ്കൂൾ തുറന്നാൽ ആദ്യം 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളെ ക്ലാസിലെത്തിക്കാനാണ് നിർദ്ദേശം. പിന്നീട് 9,11 ക്ലാസ് വിദ്യാർത്ഥികളെ എത്തിക്കുകയും തുടർന്ന് സാഹചര്യം അനുകൂലമാകുമ്പോൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസുകൾ നടത്തുക എന്നതുമാണ് നിലവിൽ നൽകിയിരിക്കുന്ന നിർദ്ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com