നിരോധനാജ്ഞ ലംഘനം; 124 പേര്‍ അറസ്റ്റില്‍; ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 58 കേസുകള്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1905 പേര്‍ക്കെതിരെ കേസെടുത്തു.
നിരോധനാജ്ഞ ലംഘനം; 124 പേര്‍ അറസ്റ്റില്‍; ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 58 കേസുകള്‍


തിരുവനന്തപുരം: കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 124 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി  ഒന്ന്, കൊല്ലം സിറ്റി  20, കോട്ടയം ഒന്ന്, ഇടുക്കി  13, തൃശൂര്‍ സിറ്റി അഞ്ച്, മലപ്പുറം ആറ്, കോഴിക്കോട് സിറ്റി  എട്ട്, കണ്ണൂര്‍ നാല് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.  

കൊല്ലം സിറ്റി 26, കോട്ടയം അഞ്ച്, ഇടുക്കി അഞ്ച്, തൃശ്ശൂര്‍ സിറ്റി 30, മലപ്പുറം 37, കോഴിക്കോട് സിറ്റി ഒന്ന്, കണ്ണൂര്‍ 20 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1905 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 734 പേരാണ്. 78 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8214 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഏഴുകേസുകളും രജിസ്റ്റര്‍ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com