തിരുവനന്തപുരം: ചുമട്ടുതൊഴിലാളികൾക്ക് എടുക്കാവുന്ന പരമാവധി ഭാരം 55 കിലോയായി കുറയ്ക്കും. ഇത് സംബന്ധിച്ച ഭേദഗതിക്ക് മന്ത്രിസഭ ശുപാർശ ചെയ്തു.
35 കിലോ ആയിരിക്കും സ്ത്രീകൾ, കൗമാരക്കാർ എന്നിവർ എടുക്കുന്ന ചുമടിൻെറ പരമാവധി ഭാരം. ഇതിന് വേണ്ടി 1978ലെ ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് ഇറക്കാൻ ഗവർണറോട് മന്ത്രിസഭ ശിപാർശ ചെയ്തു.
ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിലെ വിരമിച്ചവരും തുടർന്ന്, വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാർക്ക് മുൻകാല പ്രാബല്യത്തോടുകൂടി വിരമിക്കൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ