രണ്ടാം തവണയും കടകള്‍ അടപ്പിച്ചു, താക്കോല്‍ കളക്ടറോട് എടുത്തോളാന്‍ വ്യാപാരികള്‍ 

അടച്ച കടകളുടെ താക്കോല്‍ തങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞ് താക്കോല്‍ ശേഖരിച്ച് വ്യാപാര വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റ് കളക്ടറെ ഏല്‍പ്പിക്കാനെത്തി
രണ്ടാം തവണയും കടകള്‍ അടപ്പിച്ചു, താക്കോല്‍ കളക്ടറോട് എടുത്തോളാന്‍ വ്യാപാരികള്‍ 

ശ്രീകണ്ഠപുരം: ഒരു മാസത്തിന് ഇടയില്‍ രണ്ടാം തവണയും കടകള്‍ അടപ്പിച്ചതിന് എതിരെ പ്രതിഷേധവുമായി വ്യാപാരികള്‍. അടച്ച കടകളുടെ താക്കോല്‍ തങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞ് താക്കോല്‍ ശേഖരിച്ച് വ്യാപാര വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റ് കളക്ടറെ ഏല്‍പ്പിക്കാനെത്തി. 

ശ്രീകണ്ഠപുരത്തെ വ്യാപാരികളെ മാത്രം ദ്രോഹിച്ച് കടകള്‍ അടപ്പിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. എന്നാല്‍ കളക്ടറുടെ ചേംബറിന് മുന്‍പില്‍ വെച്ച് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ താക്കോല്‍ റോഡിലിട്ട് പ്രതിഷേധിച്ചു. 

ശ്രീകണ്ഠപുരം നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച പ്രദേശത്ത് നൂറ് മീറ്റര്‍ പരിധിയില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന് പകരം നഗരം അടച്ച് ദുരിതത്തിലാക്കുകയാണെന്നാണ് പരാതി. 

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇവിടെ വ്യാപാരികള്‍ക്ക് വലിയ നഷ്ടമുണ്ടായിരുന്നു. കോവിഡ് കൂടി എത്തിയതോടെ പ്രഹരം ഇരട്ടിച്ചു. പ്രതിഷേധവുമായെത്തിയ താക്കോല്‍ വാങ്ങാന്‍ കളക്ടര്‍ തയ്യാറാവാതിരുന്നതോടെ ജില്ലാ പ്രസിഡന്റ് വ്യാപാരികളില്‍ നിന്ന് താക്കോല്‍ വാങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com