വ്യാജ പേരില്‍ കോവിഡ് ടെസ്റ്റ്; അഭിജിത്തിന് എതിരെ ആള്‍മാറാട്ടത്തിനും പകര്‍ച്ചവ്യാധി നിയമപ്രകാരവും കേസ്

വ്യാജ മേല്‍വിലാസം നല്‍കി കോവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് എതിരെ കേസെടുത്തു.
വ്യാജ പേരില്‍ കോവിഡ് ടെസ്റ്റ്; അഭിജിത്തിന് എതിരെ ആള്‍മാറാട്ടത്തിനും പകര്‍ച്ചവ്യാധി നിയമപ്രകാരവും കേസ്


തിരുവനന്തപുരം: വ്യാജ മേല്‍വിലാസം നല്‍കി കോവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് എതിരെ കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോത്തന്‍കോട് പൊലീസ് കേസെടുത്തിരിക്കുന്നത്. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിന്‍മേലാണ് പൊലീസ് നടപടി. 

കഴിഞ്ഞദിവസം നടത്തിയ ടെസ്റ്റിലാണ് കെ എം അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പോത്തന്‍കോട് പഞ്ചായത്തിലെ തച്ചപ്പള്ളി എല്‍ പി സ്‌കൂളില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ബാഹുല്‍കൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് ഇരുവരും പരിശോധനയ്ക്ക് നല്‍കിയത്. 

അഭി എന്ന് പേര് നല്‍കിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് അങ്ങനെയൊരാളില്ലെന്നും, പരിശോധന നടത്തിയത് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആണെന്നും വ്യക്തമായത്. തുടര്‍ന്ന് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com