മഞ്ഞുവീഴ്ച കാണാൻ ആയിരങ്ങൾ കൂട്ടം കൂടി, വഴി അടച്ച് പൊലീസ്, വണ്ടിക്കും ആൾക്കും പിഴ

വാഹനങ്ങൾക്കു 2000 രൂപ വീതവും വ്യക്തികൾക്കു 200 വീതവും പിഴ അടയ്ക്കേണ്ടിവന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം; സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ മഞ്ഞു വീഴ്ച കാണാൻ കൂട്ടമായി എത്തിയ ആയിരത്തോളം പേർക്കെതിരെ പൊലീസ് നടപടി. കൊല്ലം അഞ്ചലിൽ ചേറ്റുകുഴി പിനാക്കിൾ വ്യൂപോയിന്റിൽ കാഴ്ചകാണാൻ കോവിഡ് മാനദണ്ഡം പാലിക്കാതെ കൂട്ടം കൂടിയവരിൽ നിന്നാണ് പൊലീസ് പിഴ ഈടാക്കിയത്. 

വാഹനങ്ങൾക്കു 2000 രൂപ വീതവും വ്യക്തികൾക്കു 200 വീതവും പിഴ അടയ്ക്കേണ്ടിവന്നു. ഇന്നലെ രാവിലെ ആയിരത്തോളം ആളുകളാണ് അര കിലോമീറ്റർ സ്ഥലത്ത് ഇടുങ്ങിയ റോഡിൽ  കൂട്ടം ചേർന്നത്.

ഉയരമേറിയ സ്ഥലത്തെ റബർ തോട്ടത്തിൽ നിന്നാൽ കാണുന്ന വിദൂര ദൃശ്യങ്ങളും മഞ്ഞു വീഴ്ചയും കാണാമെന്നതാണ് ആകർഷണം. ഒട്ടേറെ ആളുകൾ വാഹനങ്ങളിൽ എത്തിയ വിവരം അറിഞ്ഞു പൊലീസ് എത്തിയതോടെ ചിലർ സ്ഥലം വിടാൻ ശ്രമിച്ചെങ്കിലും ഇരുവശത്തും പൊലീസ് റോഡ് അടച്ചതിനാൽ സാധിച്ചില്ല. എല്ലാവരെയും പിഴയീടാക്കി വിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com