സിനിമ ഷൂട്ടിങ് സംഘാംഗങ്ങൾക്ക് കോവിഡ്; ചിത്രാഞ്ജലി സ്റ്റുഡിയോ ഒരാഴ്ചത്തേക്ക് അടച്ചു  

നടൻ പി ശ്രീകുമാർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്
സിനിമ ഷൂട്ടിങ് സംഘാംഗങ്ങൾക്ക് കോവിഡ്; ചിത്രാഞ്ജലി സ്റ്റുഡിയോ ഒരാഴ്ചത്തേക്ക് അടച്ചു  

തിരുവനന്തപുരം:  ഷൂട്ടിങ് സംഘത്തിൽപെട്ടവർക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോർപറേഷന്റെ ആസ്ഥാന ഓഫിസും അടച്ചു. നിലവിൽ ഒരാഴ്ചത്തേക്കാണ് സ്റ്റുഡിയോയും ഓഫീസും അടച്ചിരിക്കുന്നത്. 

‘ഡിവോഴ്സ്’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു കോവിഡ് ബാധയുണ്ടായത്. ഈ സിനിമയിൽ അഭിനയിച്ച നടൻ പി ശ്രീകുമാർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com