ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ കുട്ടികളും; 8, 13 വയസ്സുള്ള സഹോദരങ്ങൾ ചികിത്സയിൽ 

തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലാണ് ഇവർ ചികിത്സ തേടിയിരിക്കുന്നത്
ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ കുട്ടികളും; 8, 13 വയസ്സുള്ള സഹോദരങ്ങൾ ചികിത്സയിൽ 

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ച ഏഴ് പേരിൽ 2 പേർ കുട്ടികൾ. കേരളത്തിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 13 വയസ്സുള്ള പെൺകുട്ടിക്കും 8 വയസ്സുള്ള ആൺകുട്ടിക്കുമാണു രോഗം കണ്ടെത്തിയത്.  തിരുവനന്തപുരത്തു ചികിത്സയിലാണ് ഇരുവരും. 

ദുബായിൽ നിന്നെത്തിയ ഇവരുടെ പിതാവിന് രോ​ഗം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. പിന്നാലെയാണ് മക്കളിലും രോ​ഗം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലാണ് ഇവർ ചികിത്സ തേടിയിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. 

സംസ്ഥാനത്ത് 1,63,119 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ 7,485 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6,381 പേരുടെ ഫലം നെഗറ്റീവ് ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com