'കോവിഡ് കാലത്ത് എംഎല്‍എ ഓഫീസ് പൂട്ടി വീട്ടില്‍'; പ്രതിഭയെ വിമര്‍ശിച്ചു; സിപിഎമ്മുകാര്‍ക്കെതിരെ പാര്‍ട്ടി നടപടി വരും

കായംകുളം എംഎല്‍എ യു പ്രതിഭയെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വരുമെന്ന് ആലപ്പുഴ ജില്ലാസെക്രട്ടറി
ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
ഫോട്ടോ: ഫെയ്‌സ്ബുക്ക്‌


ആലപ്പുഴം: കായംകുളം എംഎല്‍എ യു പ്രതിഭയെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വരുമെന്ന് ആലപ്പുഴ ജില്ലാസെക്രട്ടറി. ഡിവൈഎഫ്‌ഐ നേതാക്കളോട് വിശദീകരണം തേടിയതായി ആര്‍ നാസര്‍ പറഞ്ഞു. കോവിഡ് കാലത്ത് എംഎല്‍എ ഓഫിസ് പൂട്ടി വീട്ടിലിരിക്കുന്നുവെന്നായിരുന്നു പ്രചരണം.

കായംകുളം എംഎല്‍എ, യു പ്രതിഭയെ പരസ്യമായി വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട സമയത്ത് ഓഫിസുംപൂട്ടി എംഎല്‍എ വീട്ടിലിരിക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം. കായംകുളത്തെ പാര്‍ട്ടി വിഭാഗീതയതുടെ ഭാഗമായാണ് വിമര്‍ശനമെന്നാണ് സൂചന. ചിലര്‍ക്ക് തന്നോട് ഈഗോ ആണെന്ന് എംഎല്‍എയും തിരിച്ചടിച്ചു.  

ഡിവൈഎഫ്‌ഐ കായംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് ഷാജഹാന്‍, ജില്ലാകമ്മിറ്റി അംഗം മിനിസ ജബ്ബാര്‍ തുടങ്ങി സംഘടനയുടെ ഭാരവാഹികളും പ്രവര്‍ത്തകരമാണ് സമൂഹമാധ്യമങ്ങളിലൂടെ യു പ്രതിഭാ എം.എല്‍എയെ നിശിതമായി വിമര്‍ശിച്ചത്. എംഎല്‍എ ഓഫിസ് തുറന്നുപ്രവര്‍ത്തിക്കാത്തത് പാര്‍ട്ടി അംഗങ്ങള്‍ എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അവശ്യസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും ബന്ധപ്പെട്ടിട്ടും ഓരാഴ്ചയായി ഓഫിസ് തുറക്കുന്നില്ല. പാര്‍ട്ടി നിശ്ചയിച്ച സ്റ്റാഫുപോലും ഓഫിസില്‍ വരുന്നില്ല. അവര്‍ക്ക് മടിയാണെങ്കില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിന് തയ്യാറാണെന്നും കുറുപ്പില്‍ പറയുന്നു. കോന്നി എംഎല്‍എയടക്കം സജീവമായി രംഗത്തുളളപ്പോഴാണ് കായംകുളം എംഎല്‍എ ഫോണ്‍ പോലും എടുക്കാതെ വീട്ടിലൊളിച്ചതെന്നും താരതമ്യം ചെയ്താണ് വിമര്‍ശനം.

ജനപ്രതിനിധികളോട് വീട്ടിലിരിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല, അങ്ങനെ ചെയ്താല്‍ നാടിന്റെ അവസ്ഥ എന്താവുമെന്നും ഡിവൈഎഫ്ക്കാര്‍ ചോദിക്കുന്നു. എന്നാല്‍ പാര്‍ട്ടികമ്മിറ്റികളില്‍ പറയേണ്ട കാര്യം ചിലര്‍ പരസ്യമായി പറയുന്നത് ഗൂഡലക്ഷ്യത്തോടെയാണെന്ന് ഡിവൈഎഫ്‌ഐയിലെ തന്നെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. നഗരസഭാ ചെയര്‍മാന്‍ എന്‍ ശിവദാസനെ പുകഴ്ത്തുകയും എംഎല്‍എയെ ഇകഴ്ത്തുകയും ചെയ്യുന്നതില്‍ പാര്‍ട്ടി വിഭാഗീതയാണ് കാരണമെന്ന് വ്യക്തമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com