പത്തനാപുരത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന തമിഴ്‌നാട് സ്വദേശി ചാടിപ്പോയി; വിവരം ലഭിക്കുന്നവര്‍ അറിയിക്കാന്‍ നിര്‍ദേശം

പത്തനാപുരത്ത് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന തമിഴ്‌നാട് സ്വദേശി കടന്നുകളഞ്ഞു
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

കൊല്ലം: പത്തനാപുരത്ത് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന തമിഴ്‌നാട് സ്വദേശി കടന്നുകളഞ്ഞു. കലഞ്ഞൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുനല്‍വേവി സ്വദേശി തങ്കമാണ് കടന്നുകളഞ്ഞത്. 

പനിയും ചുമയും ഉണ്ടായിരുന്ന ഇയാള്‍ ഇന്നലെമുതല്‍ പത്താനപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ ഇരുചക്രവാഹനം വാഴപ്പാറ വനംവകുപ്പ് ഡിപ്പോയ്ക്ക് സമീപം പൊലീസ് കണ്ടെത്തി. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവര്‍ പൊലീസിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com