കൊറോണ: കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

കൊറോണ ബാധിച്ച ചികിത്സയിലായിരുന്ന മലയാളി യുവാവ് യു എ ഇ യിലെ അജ്മാനില്‍ മരിച്ചു.
കൊറോണ: കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

അജ്മാന്‍: കൊറോണ ബാധിച്ച ചികിത്സയിലായിരുന്ന മലയാളി യുവാവ് യു എ ഇ യിലെ അജ്മാനില്‍ മരിച്ചു. കണ്ണൂര്‍ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ മരിച്ചത്.

മരണവിവരം ബന്ധുക്കള്‍ സ്ഥിരീകരിച്ചു. പനിബാധിച്ചതിനെ തുടര്‍ന്നാണ് ഹാരിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏരിയ മാനേജര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളും ഉണ്ട്. അജ്മാനില്‍ ഒരു സ്വകാര്യ ആശു  പത്രിയില്‍ വെച്ചായിരുന്നു മരണം. ഭാര്യ ജസ്മിന, മക്കള്‍ മുഹമ്മദ്, മകള്‍ ശൈഖ ഫാത്തിമ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com