28,000 കിലോ അരി; 2,800 കിലോ കടല, 2,800  കിലോ പയര്‍; വയനാടിനായി രാഹുലിന്റെ കരുതല്‍

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ 51 ഗ്രാമ പഞ്ചായത്തുകളിലും  അഞ്ച് മുനിസിപ്പാലിറ്റികളിലുമാണ് രാഹുല്‍ സ്വന്തം ചെലവില്‍ സാധനങ്ങള്‍ വാങ്ങി നല്‍കിയത്
28,000 കിലോ അരി; 2,800 കിലോ കടല, 2,800  കിലോ പയര്‍; വയനാടിനായി രാഹുലിന്റെ കരുതല്‍

കല്‍പ്പറ്റ: വയനാടിന്റെ കരുതലിനായി എംപി രാഹുല്‍ ഗാന്ധി എത്തിച്ചു നല്‍കിയത് 28,000 കിലോ അരി, 2,800 കിലോ കടല, 2,800 കിലോ പയര്‍ തുടങ്ങിയവ.  സികെ ശശീന്ദ്രന്‍ എംഎല്‍എയും ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് സാധനങ്ങള്‍ ഏറ്റുവാങ്ങി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ 51 ഗ്രാമ പഞ്ചായത്തുകളിലും  അഞ്ച് മുനിസിപ്പാലിറ്റികളിലുമാണ് രാഹുല്‍ സ്വന്തം ചെലവില്‍ സാധനങ്ങള്‍ വാങ്ങി നല്‍കിയത്. ഓരോ സമൂഹ അടുക്കളയ്ക്കും 500 കിലോ അരി, 50 കിലോ കടല, 50 കിലോ പയര്‍ വീതമാണ് നല്‍കിയത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്നു ജില്ലകളിലെ ആശുപത്രികളില്‍ വെന്റിലേറ്റര്‍, ഐ.സി.യൂ, മറ്റ് അനുബന്ധ സാമഗ്രികള്‍കളും വാങ്ങുന്നതിന് 2 കോടി 70 ലക്ഷം രൂപ രാഹുല്‍ ഗാന്ധി നല്‍കിയിരുന്നു. ഇതിനൊപ്പം രാഹുലിന്റെ നിര്‍ദേശപ്രകാരം രാജ്യസഭാ അംഗങ്ങളായ ഡോ. അമീ യാജ്‌നിയും കുമാര്‍ കേത്ക്കറും നല്‍കിയ 50 ലക്ഷം രൂപയും മുന്‍പ് കൈമാറിയിരുന്നു. ഇതിന് ഇപ്പോള്‍ ഭരണാനുമതിയും ലഭിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ തെര്‍മല്‍ സ്‌കാനര്‍, 20000 മാസ്‌ക്, 1000 ലിറ്റര്‍ സാനിറ്ററേസര്‍ എന്നിവയും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കായി രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com